Cristiano Ronaldo Throws Armband on Pitch Following Portugal's Euro 2020 Exit to Belgium
നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോ കപ്പില്‍ നിന്നും മടക്കടിക്കറ്റ്. ലോക ഒന്നാംനമ്പര്‍ ടീമായ ബെല്‍ജിയമാണ് പറങ്കിപ്പടയെ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിച്ചത്. ആവേശകരമായ മല്‍സരത്തില്‍ 1-0നായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 42ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.മത്സരശേഷം അങ്ങേയറ്റം നിരാശനായ റൊണാള്‍ഡോ തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞു.